കല്‍പ്പറ്റ: ആദിവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. നായാട്ടിനിടെ വെടിയേറ്റതാണെന്നാണ് സംശയിക്കുന്നത്. മാനന്തവാടി പേരിയ വരയാല്‍ തലക്കാംക്കുനി കോളനിയിലെ കേളു(38)വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വരയാല്‍ പാറത്തോട്ടത്തിന് സമീപം അന്പലക്കണ്ടിയിലെ സ്വകാര്യ തോട്ടത്തിലാണ് ഇന്ന് രാവിലെ മൃതദേഹം നാട്ടുകാര്‍ കണ്ടെത്തിയത്. കൂട്ടുകാരോടൊപ്പം നായാട്ട് നടത്തുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റതാണെന്നാണ് പ്രാഥമിക നിഗമനം. തലപ്പുഴ പോലീസ് അന്വേഷണം തുടങ്ങി.
