കസ്റ്റഡിയില്‍ എടുക്കാന്‍ അനുവദിക്കില്ല

കോഴിക്കോട്: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാഡ് ചെയ്യപ്പെട്ട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കുന്ന  പി ജയരാജനെ സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ സന്ദര്‍ശിച്ചു. രാഷ്ട്രീയ താല്‍പ്പെര്യങ്ങള്‍ക്കു വേണ്ടയാണ്  സി ബി ഐ പ്രവര്‍ത്തിക്കുന്നത്. ആരോഗ്യനില കണക്കിലെടുത്ത് പി ജയരാജിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനുളള നടപടികളില്‍ നിന്ന് സി ബി ഐ പിന്‍മാറണം. ജയരാജിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ അനുവദിക്കില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.  ജയരാജനെ പ്രതിയാക്കാന്‍ തീരുമാനിച്ചത് സി ബി ഐ അല്ല ആര്‍ എസ്സ് എസ്സാണ്. അവര്‍ തീരുനമാനം പരസ്യപ്പെടുത്തിയ ശേഷമാണ് സി ബി ഐ കോടതിയില്‍ പറഞ്ഞ നിലപാട് മാറ്റി പി ജയരാജനെ പ്രതിയാക്കിയത്. മൂന്ന് ദിവസം കൊണ്ട് എന്ത് തെളിവാണ് സി ബി ഐക്ക് ലഭിച്ചതെന്നും പിണറായി ചോദിച്ചു.  ജയരാജിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന കാണിച്ച് മെഡിക്കല്‍ ബോര്‍ഡ് നല്‍കിയ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ജയില്‍ സൂപ്രണ്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് മെഡിക്കല്‍ ബോര്‍ഡ് കൂടുതല്‍ പരിശോധന വേണമെന്ന് കാണിച്ച് പുതിയ റിപ്പോര്‍ട്ടും മെഡിക്കല്‍ ബോര്‍ഡ് നല്‍കി. ഇതും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *