ഭര്‍തൃമതിയായ യുവതി കാമുകനൊപ്പം ഒളിച്ചോടി : ഇരുവരേയും പൊലീസ് കണ്ടെത്തിയപ്പോള്‍ കഥമാറി

കണ്ണൂര്‍ : ഭര്‍തൃമതിയായ യുവതിയുടെ ഒളിച്ചോട്ടവും അതെതുടര്‍ന്നുള്ള പൊല്ലാപ്പുമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. എല്ലാം ഉപേക്ഷിച്ച്‌ ഭര്‍തൃമതിയായ യുവതിയ്‌ക്കൊപ്പം ഇറങ്ങിപ്പുറപ്പെട്ട യുവാവിനെ അവസാനം യുവതി തേച്ചിട്ടു പോയതാണ് ഇപ്പോള്‍ എല്ലാവര്‍ക്കും പയാനുള്ളത്. സംഭവം മറ്റൊന്നുമല്ല, ഭര്‍ത്താവും നാലുമക്കളുമുള്ള യുവതികാമുകനൊപ്പം ഒളിച്ചോടി. പതിവുപോലെ ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും പരാതിയില്‍ പോലീസ് അന്വേഷണവും തുടങ്ങി. ഒടുവില്‍ കണ്ടെത്തുകയും ചെയ്തു. പിന്നീടായിരുന്നു ട്വിസ്റ്റ്.

തലശേരിയിലെ ഭര്‍തൃമതിയും നാലുമക്കളുടെ അമ്മയുമായ യുവതിയാണ് കാമുകനൊപ്പം ഒളിച്ചോടിയത്. യുവതിയുടെ സഹോദരന്റെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ കോട്ടയത്തുനിന്ന് ഇരുവരെയും കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ യുവതി സഹോദരനൊപ്പം പോകാന്‍ താല്‍പര്യം പ്രകടിപ്പിച്ചു. കോടതി അനുവദിക്കുകയും ചെയ്തു. ഇതിന് ശേഷമായിരുന്നു ട്വിസ്റ്റ്.

യുവതി കാമുകനെതിരെ പീഡന പരാതി പോലീസില്‍ നല്‍കുകയായിരുന്നു. 10 ലക്ഷം രൂപ കാമുകന്‍ കൈക്കലാക്കിയെന്നും പീഡിപ്പിച്ചുവെന്നുമായിരുന്നു പരാതി. പരാതിയില്‍ തലശ്ശേരി നഗരത്തിലെ ഒരു വസ്ത്ര വില്പനശാലയിലെ ജീവനക്കാരനായ യുവാവിനെതിരെ പോലീസ് കേസെടുത്തു. എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് യുവാവിന് ഇപ്പോഴും മനസിലായിട്ടില്ല എന്നാണ് സോഷ്യല്‍മീഡിയയിലെ അടക്കംപറച്ചില്‍.

Leave a Reply

Your email address will not be published. Required fields are marked *