പണം ദുരിതബാധിതര്‍ക്ക് തന്നെ ലഭിക്കണം: ഹൈക്കോടതി

കൊച്ചി: പ്രളയക്കെടുതിയില്‍ നിന്ന് കരകയറുന്നതിനുള്ള ദുരിതാശ്വാസ തുക സൂക്ഷിക്കാന്‍ പ്രത്യേക ഫണ്ട് തുടങ്ങുന്ന കാര്യം ആലോചിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. പ്രളയക്കെടുതി നേരിടാന്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച ഹര്‍ജി പരിഗണിക്കുമ്ബോഴായിരുന്നു കോടതിയുടെ ഈ നിര്‍ദ്ദേശം.

ദുരിതാശ്വാസം അര്‍ഹരായവരില്‍ കൃത്യമായി എത്തുന്നുണ്ടെന്ന കാര്യം സര്‍ക്കാര്‍ ഉറപ്പ് വരുത്തണം. തുകയുടെ ശരിയായ ഉപയോഗം ഉറപ്പുവരുത്താന്‍ എന്ത് ചെയ്യുമെന്ന കാര്യങ്ങളും സര്‍ക്കാര്‍ അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *