നാലു വനിതാ പൈലറ്റുമാര്‍.. ജിദ്ദ നഗരസഭയില്‍ വനിതാ മേലുദ്യോഗസ്ഥര്‍…പാരമ്ബര്യവാദികള്‍ എതിര്‍പ്പ് തുടരുമ്ബോഴും എംബിഎസ് പരിഷ്‌കാരങ്ങളുമായി മുന്നോട്ട്

റിയാദ്: വനിതാ ശാക്തീകരണം മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നുവെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ സൗദിയില്‍ നിന്നും ലഭിക്കുന്നത്. അഞ്ചു വനിതകള്‍ക്കാണ് സൗദിയില്‍ അടുത്തിടെ ജനറല്‍ അഥോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ പൈലറ്റ് ലൈസന്‍സ് നല്‍കിയത്. സൗദിയില്‍ വനികളുടെ ശാക്തീകരണത്തിനായി സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. ഏവിയേഷന്‍ മേഖലയില്‍ സാങ്കേതിക വിഭാഗത്തില്‍ ഏതാനും വനിതാ ജീവനക്കാരും ജോലി ചെയ്യുന്നുണ്ട്. ഇതിന് പിന്നാലെ ജിദ്ദ നഗരസഭയിലെ നാലു പ്രധാന തസ്തികയിലേക്ക് വനിതകളെ നിയമിച്ചിരുന്നു. മാത്രമല്ല നഗരസഭയിലെ ജനറല്‍ ഡയറക്ടറേറ്റ് ഫോര്‍ ഫീമെയില്‍ സര്‍വീസസിനെ വനിതാ നഗരസഭാ ശാഖയാക്കി പുനര്‍ നാമകരണവും ചെയ്തു.

കഴിഞ്ഞ കുറച്ച്‌ മാസങ്ങള്‍ക്കിടെ വനിതകളുടെ ശാക്തീകരണത്തിനായി നിരവധി പദ്ധതികളാണ് സൗദിയില്‍ നടപ്പിലാക്കുന്നത്. ഈ വര്‍ഷം മാര്‍ച്ചിലാണ് സൗദിയില്‍ വനിതകളെ എയര്‍ ട്രാഫിക്ക് കണ്‍ട്രോളര്‍മാരായി നിയമിച്ചത്. 12 വനിതകള്‍ക്കായിരുന്നു നിയമനം. സൗദിയില്‍ വനിതകള്‍ക്കായി പുതിയ തൊഴില്‍ മേഖലകള്‍ തുറക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്. സൗദി ഈ അടുത്തായി നിരവധി മാറ്റങ്ങള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്. പ്രത്യേകിച്ച്‌ വനിതകള്‍ക്ക് പ്രാതിനിധ്യം ഉറപ്പാക്കുന്ന നിരവധി പരിപാടികളും പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്. ദേശീയദിനത്തില്‍ സ്ത്രീകളെ പങ്കെടുപ്പിച്ചതും വാഹനം ഓടിക്കാനുള്ള അനുമതി നല്‍കിയതുമെല്ലാം സൗദിയുടെ ചരിത്ര നേട്ടങ്ങളായാണ് കരുതുന്നത്.

വനിതാ ശാക്തീകരണത്തില്‍ ലോകം സൗദിയെ ഉറ്റുനോക്കുകയാണ്. രാജ്യത്ത് ആദ്യമായാണ് വനിതകളെ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരായി നിയമിക്കുന്നത്. സൗദിയ എയര്‍ നാവിഗേഷന്‍ സര്‍വീസസ് കമ്ബനിയും സൗദി സിവില്‍ ഏവിയേഷന്‍ അക്കാദമിയും സഹകരിച്ചാണ് യുവതികള്‍ക്ക് പരിശീലനം നല്‍കുന്നത്.ഒരു വര്‍ഷത്തെ ഡിപ്ലോമ കോഴ്സാണ് ഏര്‍പ്പെടുത്തിയത്. കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സൗദി സിവില്‍ ഏവിയേഷന്‍ അക്കാദമിയില്‍ നിന്നുള്ള ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് നല്‍കും. പരിശീലനം പൂര്‍ത്തിയാക്കി ബിരുദം നേടുന്നവര്‍ക്ക് സൗദി എയര്‍ നാവിഗേഷന്‍ സര്‍വീസസ് കമ്ബനിയില്‍ നിയമനവും. സാമൂഹ്യ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായാണ് ശക്തമായ വനിതാ ശാക്തീകരണം.

Leave a Reply

Your email address will not be published. Required fields are marked *