രൂ​പ കൂ​പ്പു​കു​ത്തി; ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കി​ല്‍

മും​ബൈ: യു​എ​സ് ഡോ​ള​റു​മാ​യു​ള്ള വി​നി​മ​യ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ രൂ​പ​യു​ടെ മൂ​ല്യം വ്യാ​ഴാ​ഴ്ച ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കി​ലെ​ത്തി. വ്യാ​ഴാ​ഴ്ച വ്യാ​പാ​ര​ത്തി​നി​ടെ 23 പൈ​സ​യു​ടെ ന​ഷ്ട​മു​ണ്ടാ​യി. 70.82 എ​ന്ന നി​ല​വാ​ര​ത്തി​ലാ​ണ് നിലവില്‍ വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്.

ബു​ധ​നാ​ഴ്ച ഒ​രു ഡോ​ള​റി​ന് 70.59 രൂ​പ എ​ന്ന നി​ല​യി​ലാ​യി​രു​ന്നു ക്ലോ​സ് ചെ​യ്ത​ത്. യു​എ​സ്-​മെ​ക്സി​ക്കോ വ്യാ​പാ​ര​ധാ​ര​ണ​യു​ടെ പേ​രി​ലു​ള്ള ആ​ശ്വാ​സ​ചി​ന്ത മാ​റി​യ​ത​യാ​ണ് ഡോ​ള​റി​ന് നേ​ട്ട​മു​ണ്ടാ​ക്കി കൊ​ടു​ത്ത​ത്. മാ​സാ​വ​സാ​നം പ്ര​മാ​ണി​ച്ച്‌ ഇ​റ​ക്കു​മ​തി​ക്കാ​ര്‍ കൂ​ടു​ത​ല്‍ ഡോ​ള​ര്‍ ആ​വ​ശ്യ​പ്പെ​ട്ട​ത് ഇ​ന്നും രൂ​പ​യു​ടെ മൂ​ല്യ ത​ക​ര്‍​ച്ച തു​ട​രാ​ന്‍ കാ​ര​ണ​മാ​യി. അ​തേ​സ​മ​യം, ബോം​ബെ സ്‌​റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ച് (ബി​എ​സ്‌ഇ) 96.13 പോ​യി​ന്‍റ് നേ​ട്ട​ത്തോ​ടെ 38,819.06-ലാ​ണ് വ്യാപാരം നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *