മലപ്പുറം > നിലമ്ബൂര്‍ അമരമ്ബലം ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ അനിതാ രാജു ഗ്രാമപഞ്ചായത്ത് അംഗത്വം രാജിവെച്ചു. തിങ്കളാഴ്‌ച്ച പകല്‍ 11:45ന് അമരമ്ബലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി ശിവദാസന്‍നായര്‍ക്ക് നേരിട്ടാണ് അനിതാ രാജു രാജി സമര്‍പ്പിച്ചത്. 450 ല്‍പ്പരം വോട്ടോടെ അമരമ്ബലം പഞ്ചായത്തിലെ രണ്ടാം വാര്‍ഡായ ഉപ്പുവള്ളി നിന്നും യുഡിഎഫ് സ്ഥാനാര്‍തിയായാണ് അനിതാരാജു വിജയിച്ചത്. തുടര്‍ന്ന് വികസന കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സ്ഥാനവും അനിതക്ക് ലഭിച്ചു.
എന്നാല്‍ സ്ഥാനം ലഭിച്ചുവെന്നല്ലാതെ വികസന കാര്യങ്ങള്‍ ചര്‍ച്ചചെയുമ്ബോള്‍ തന്നെയും, തന്റെ വാര്‍ഡിനെയും നിലവിലെ യുഡിഎഫ് ഭരണസമിതി തഴയുന്നതായും, ഇത്തരം വിഷയങ്ങള്‍ ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ച ചെയുമ്ബോള്‍ യുഡിഎഫിലെ മറ്റൊരംഗം തന്നൊട് രാജിവെച്ച് പോവാന്‍ ആവശ്യപ്പെട്ടതായും അനിതാരാജു പറഞ്ഞു. അതുക്കൊണ്ടു തന്നെ വാര്‍ഡിന്റെ വികസന പ്രവര്‍ത്തികളില്‍ വേണ്ടത്ര പ്രവര്‍ത്തികള്‍ നടത്താന്‍ കഴിയാത്തതിന്റെ കാരണം പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനും, സ്ത്രീയെന്ന നിലയില്‍ യുഡിഎഫിലെ പുരുഷ അംഗങ്ങളുടെ അധിക്ഷേപത്തില്‍ പ്രതിഷേധിച്ചാണ് താന്‍ രാജി വെക്കുന്നതെന്നും അനിതാരാജു വ്യക്തമാക്കി.
