ഓട്ടോയും ബസും ഒന്നും ലുക്ക് പോര! നൗഫാന്‍ സ്‌കൂളിലെത്തുന്നത് കുതിരപ്പുറത്ത്; നാട്ടിലെ താരമായി ഈ നാലാം ക്ലാസുകാരന്‍

മലപ്പുറം: സ്‌കൂളിലേക്ക് കാറിലും ബസിലും ഓട്ടോയിലും ഒക്കെ എത്തുന്നത് പഴയ ഫാഷന്‍. ഇപ്പോഴത്തെ ന്യൂജെന്‍ കുഞ്ഞുങ്ങള്‍ക്ക് സ്‌കൂളിലെത്താനും വേണം പുതുവഴി. ഇത്തരത്തില്‍ പുതുവഴി തേടി നാട്ടിലെ താരമായിരിക്കുകയാണ് കുഞ്ഞു നൗഫാന്‍.

ഈ നാലാം ക്ലാസുകാരന്റെ സ്‌കൂള്‍ യാത്ര കാറിലും ബസിലും ഓട്ടോറിക്ഷയിലും ബൈക്കിലൊന്നുമല്ല, നല്ല അസ്സല്‍ കുതിര പുറത്താണ്! കേരളത്തില്‍ നിന്നു തന്നെയുള്ള ഈ രംഗമിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

കാളികാവ് അഞ്ചച്ചെവിടി ജിയുപി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് നൗഫാന്‍. വൈകുന്നേരം കളിസ്ഥലത്തേക്കും കടയിലേക്കും പത്ത് കിലോമീറ്റര്‍ അകലെയുള്ള അമ്മവീട്ടിലേക്കും കുതിരപ്പുറത്ത് തന്നെയാണ് യാത്ര.

Leave a Reply

Your email address will not be published. Required fields are marked *