വയനാട്: മഹാ പ്രളയത്തിനുശേഷം കേരളത്തെ പിടികൂടിയിരിക്കുന്ന എലിപ്പനിയെ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി ഇന്ന് വയനാട്ടില്‍ ഇന്ന് ഡോക്‌സി ദിന൦. ആരോഗ്യമന്ത്രി കെകെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. എലിപ്പനിയെ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ ദുരിതാശ്വാസ പ്രവര്‍ത്തകര്‍ക്കും, പ്രളയജലവുമായി സമ്ബര്‍ക്കമുണ്ടായ എല്ലാ ജനങ്ങള്‍ക്കും, ഡോക്‌സിസൈക്‌ളിന്‍ ഗുളിക വിതരണം ചെയ്യും.
ഇതാണ് ഡോക്‌സി ദിനാചരണംകൊണ്ട് ഉദ്ദേശിക്കുന്നത്. ജില്ലയിലെ എല്ലാ ആരോഗ്യ ഉപകേന്ദ്രങ്ങളിലും അംഗനവാടികളിലും പ്രധാനപ്പെട്ട ബസ് സ്റ്റാന്‍റുകളിലും ഡോക്‌സിസൈക്ലിന്‍ ലഭ്യമാകും.
