“മീശ’ നോവല്‍ നിരോധിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: എസ്.ഹരീഷിന്‍റെ “മീശ’ എന്ന നോവല്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി സുപ്രീംകോടതി തള്ളി. എഴുത്തുകാരന്‍റെ സ്വാതന്ത്ര്യത്തില്‍ കൈകടത്താനാകില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതി ഹര്‍ജി തള്ളിയത്. നോവല്‍ നിരോധിക്കാനാകില്ലെന്നറിയിച്ച കോടതി പുസ്തകത്തിന്‍റെ ഒരു ഭാഗം മാത്രം എടുത്തല്ല വായിക്കേണ്ടതെന്നും എഴുത്തുകാരന്‍റെ ഭാവനയേയും സൃഷ്ടിവൈഭവത്തേയും ബഹുമാനിക്കണമെന്നും വിധിപ്രസ്താവത്തില്‍ വ്യക്തമാക്കി.

എഴുത്തുകാരന്‍റെ ഭാവനയേയും സൃഷ്ടി വൈഭവത്തേയും മാനിക്കണമെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പുറപ്പെടുവിച്ചത്. ജസ്റ്റീസുമാരായ എ.എം.ഖന്‍വാല്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഡ് എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *