യുവനടന്‍ സിദ്ധാര്‍ത്ഥ് ഗോപിനാഥിന്റെ ഭാര്യ സ്മൃജ ആത്മഹത്യ ചെയ്തു

തമിഴ് സിനിമയിലെ യുവനടന്‍ സിദ്ധാര്‍ത്ഥ് ഗോപിനാഥിന്റെ ഭാര്യ സ്മൃജ ആത്മഹത്യ ചെയ്തു. കുടുംബ വഴക്കിനെ തുടര്‍ന്ന് ചെന്നൈയിലുള്ള ഇവരുടെ വീട്ടില്‍ ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.

യാഗവരായിനും നാ കാക്ക എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സിദ്ധാര്‍ത്ഥ് നിരവധി തമിഴ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രി സിദ്ധാര്‍ത്ഥും ഭാര്യയും തമ്മില്‍ വഴക്കുണ്ടാവുകയും ഇരുവരും രണ്ടു മുറിയില്‍ ഉറങ്ങുകയുമായിരുന്നു. രാവിലെ സ്മൃജയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *