ഗ്രേസ് മാര്‍ക്കിനായി മത്സരങ്ങള്‍ പ്രത്യേകം നടത്തുമെന്ന് ഇ പി ജയരാജന്‍

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതി കണക്കിലെടുത്ത് കേരളത്തില്‍ സര്‍ക്കാര്‍ ചിലവില്‍ നടക്കുന്ന പരിപാടികള്‍ നടത്താനാകില്ലെന്ന് ഉത്തരവിറക്കിയിരുന്നു. കലോത്സവം ചലച്ചിത്രോത്സവം തുടങ്ങി നിരവധി പരിപാടികള്‍ ഇതേ തുടര്‍ന്ന് ഈ വര്‍ഷം നടക്കില്ല. കലോത്സവം നടത്താനായില്ലെങ്കിലും കുട്ടികള്‍ക്കുള്ള ഗ്രേസ് മാര്‍ക്ക് നഷ്ടപ്പെടുത്തില്ലെന്ന് മന്ത്രി ഇ പി ജയരാജന്‍ ഉറപ്പ് നല്‍കി. മാത്രമല്ല കുട്ടികള്‍ക്കായി മത്സരങ്ങള്‍ പ്രത്യേകമായി നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. എസ് എഫ് ഐ പ്രവര്‍ത്തകര്‍ കലോത്സവം നടത്തണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. എന്നാല്‍ കലോത്സവം നടത്താനാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഗ്രേസ് മാര്‍ക്കിനായി മത്സരം നടത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുഖ്യമന്ത്രി യുഎസില്‍ നിന്നു മടങ്ങിയെത്തിയ ശേഷം ഇക്കാര്യം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *