മുംബയ്: ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിലെത്തി. 72.97 എന്ന നിലയിലാണ് രൂപയുടെ വിനിമയം നടക്കുന്നത്. വിദേശനിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയെ കൈയൊഴിയുന്നതാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണം.
രൂപയുടെ ഇടിവും ഓഹരി വിപണിയിലുണ്ടായ തകര്‍ച്ചയും കാരണം കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് 4.14 ലക്ഷം കോടിയാണ് നിക്ഷേപകര്‍ക്ക് നഷ്ടമായത്.
ഇന്ന് ബോംബെ സൂചിക സെന്‍സെക്സ് 120.30 പോയിന്റ് ഉയര്‍ന്ന് 37,533ലാണ് വ്യാപാരം നടത്തുന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 29.70 പോയിന്റ് ഉയര്‍ന്ന് 11,317ലാണ് വ്യാപാരം നടത്തുന്നത്.
