കെ എച്ച് ആര്‍ എ ഭവന്‍ സമര്‍പ്പണം 27 ന്

മലപ്പുറം: കേരള ഹോട്ടല്‍ ആന്റ് റസ്റ്ററന്റ് അസോസിയേഷന്‍ ജില്ലാഭവന്‍  ഈ മാസം 27ന്  രാവിലെ ഒന്‍പതിന് മുണ്ടുപറമ്പ് ബൈപ്പാസ് റോഡില്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി സമര്‍പ്പിക്കും. ഓഫിസ് ഉദ്ഘാടനം മന്ത്രി എ പി അനില്‍കുമാര്‍ നിര്‍വ്വഹിക്കും. ശശികുമാര്‍ സ്മാരക ഓഡിറ്റോറിയം ഉദ്ഘാടനം മുന്‍ മന്ത്രി പാലോളി മുഹമ്മദുകുട്ടി നിര്‍വ്വഹിക്കും. ഉന്നത വിജയം നേടിയ ഹോട്ടലുടമകളുടെ മക്കളെ ആദരിക്കല്‍ പി ഉബൈദുള്ള എം എല്‍ എ നിര്‍വ്വഹിക്കും. പഴയകാല ഹോട്ടലുടമകളെ ആദരിക്കലും വീല്‍ ചെയര്‍ വിതരണവും പി കെ ബഷീര്‍ എം എല്‍ എ നിര്‍വഹിക്കും. സംസ്ഥാന പ്രസിഡന്റ്  എം മൊയ്തീന്‍ കുട്ടി ഹാജി അധ്യക്ഷത വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *