“സ്വച്ഛ് ഭാരത്’ വിജയകരമെന്ന് മോദി; പുതിയ പദ്ധതിക്ക് തുടക്കമായി

ന്യൂഡല്‍ഹി: രാജ്യത്ത് നടപ്പാക്കിയ “സ്വച്ഛ് ഭാരത്’ പദ്ധതി വന്‍ വിജയമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നാല് വര്‍ഷം കൊണ്ട് പദ്ധതിയുടെ 90 ശതമാനവും വിജയത്തിലെത്തിക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധി ജയന്തിക്ക് മുന്നോടിയായി ആരംഭിച്ച “സ്വച്ഛത ഹി സേവ’ പദ്ധതി ഉദ്ഘാടനം ചെയ്ത്കൊണ്ട് സംസാരിക്കുകയായിരുന്നു മോദി.‌

കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് ഒന്‍പത് കോടി ശുചിമുറികള്‍ നിര്‍മ്മിക്കാനായെന്നു പറഞ്ഞ മോദി 15 ദിവസം നീണ്ട് നില്‍ക്കുന്ന “സ്വച്ഛത ഹി സേവ’ പദ്ധതിയും വിജയത്തിലെത്തിക്കണമെന്നും ആഹ്വാനം ചെയ്തു. മഹാത്മ ഗാന്ധി സ്വപ്നം കണ്ട സ്വച്ഛ ഭാരതം സാധ്യമാക്കാനുള്ള ഉദ്യമത്തിന് എല്ലാവരുടെയും പിന്തുണ വേണമെന്നും മോദി ആവശ്യപ്പെട്ടു. “സ്വച്ഛ് ഭാരത്’ പദ്ധതിക്ക് അകമഴിഞ്ഞ പിന്തുണ നല്കിയ അമിതാഭ് ബച്ചനും രത്തന്‍‌ ടാറ്റയും അടക്കമുള്ള ഏറെ പ്രമുഖര്‍ പുതിയ പദ്ധതിയ്ക്കും പിന്തുണയറിയിച്ച്‌ രംഗത്തെത്തിയിട്ടുണ്ട്. സ്ത്രീകളും യുവാക്കളും കേന്ദ്രത്തിന്‍റെ ഇത്തരം പദ്ധതികള്‍ക്ക് നല്‍കുന്ന വലിയ തോതിലുള്ള പിന്തുണ അഭനന്ദനാര്‍ഹമാണ്- മോദി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *