ഹാ​രി​സ​ണ്‍ കേ​സി​ല്‍ സ​ര്‍​ക്കാ​ര്‍ ചോ​ദി​ച്ചു വാ​ങ്ങി​യ പ​രാ​ജ​യ​മെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: ഹാ​രി​സ​ണ്‍ കേ​സി​ല്‍ സ​ര്‍​ക്കാ​ര്‍ ചോ​ദി​ച്ചു വാ​ങ്ങി പ​രാ​ജ​യ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഇ​ട​തു മു​ന്ന​ണി വ​ന്ന​ശേ​ഷം ഹാ​രി​സ​ണു വേ​ണ്ടി ക​ള്ള​ക്ക​ളി​യെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

ഹാ​രി​സ​ണ്‍ ക​ന്പ​നി കൈ​വ​ശം​വ​ച്ച ഭൂ​മി തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യ​തി​നെ​തി​രേ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യാ​ണ് സു​പ്രീം​കോ​ട​തി ഇ​ന്ന് ത​ള്ളി​യ​ത്.

38,000 ഏ​ക്ക​ര്‍ ഭൂ​മി​യാ​ണ് പാ​ട്ട​ക്ക​രാ​ര്‍ റ​ദ്ദാ​ക്കി ഏ​റ്റെ​ടു​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ശ്ര​മി​ച്ച​ത്. സ്പെ​ഷ​ല്‍ ഓ​ഫീ​സ​റെ​വ​ച്ച്‌ ഭൂ​മി ഏ​റ്റെ​ടു​ത്ത ന​ട​പ​ടി​യാ​ണ് ജ​സ്റ്റീ​സ് രോ​ഹി​ത്ത് ന​രി​മാ​ന്‍ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് റ​ദ്ദാ​ക്കി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *