ജെഎന്‍യുവില്‍ ഉജ്വല വിജയം കരസ്ഥമാക്കിയ ഇടത് സഖ്യത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയ ശക്തികള്‍ക്കെതിരെയും ജനാധിപത്യപരമായി തെരഞ്ഞെടുപ്പ് നടത്തുന്നതിനു വേണ്ടിയും പോരാടുക മാത്രമല്ല അക്രമം അഴിച്ചുവിടാനുള്ള ശ്രമങ്ങളെ തടയുക കൂടിയാണ് വിദ്യാര്‍ത്ഥികള്‍ ചെയ്‌തത്.
വിദ്യാര്‍ത്ഥികളുടെ കീഴടക്കാനാകാത്ത വീര്യത്തെയും വിദ്യാര്‍ത്ഥി യൂണിയനെയും അഭിവാദ്യം ചെയ്യുന്നു. എല്ലാ മതേതര ജനാധിപത്യ ശക്തികളും ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഡ്യവുമായി നിലകൊള്ളണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു
