ബിഷപ്പിന്റെ അറസ്റ്റ്; ക്രൈസ്തവ സഭയെ മുഴുവനായി അവഹേളിക്കുന്നത് ശരിയല്ലെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തതിന്റെ പേരില്‍ ക്രൈസ്തവ സഭയെ മുഴുവനായി അവഹേളിക്കുന്നത് ശരിയല്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സഭയെ മുഴുവനായി അവഹേളിക്കുന്നത് അവസാനിപ്പിക്കണമൈന്നും നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്നും അദ്ദേഹം പറഞ്ഞു.

തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത്തരക്കാര്‍ ശിക്ഷിക്കപ്പെടണമെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *