ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ കന്യാസ്ത്രീകള്‍ നടത്തിയ സമരം വിജയിച്ചതായി വി.എസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: കന്യസ്ത്രിയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ കന്യാസ്ത്രീകള്‍ നടത്തിയ സമരം വിജയിച്ചതായി വി.എസ്. അച്യുതാനന്ദന്‍. സമരം ഇനി അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദേഹം കൂട്ടിചേര്‍ത്തു.

അറസ്റ്റിലായ പ്രതി നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെട്ട് പോകാതെ നോക്കേണ്ടത് അന്വേഷണ സംഘവും പ്രോസിക്യൂഷനുമാണ്. അക്കാര്യവും അവര്‍ വേണ്ട രീതിയില്‍ നിര്‍വ്വഹിക്കും എന്ന് പ്രതീക്ഷിക്കാം. വിഎസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *