പവര്‍ കട്ട് ഒഴിവാക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് എം എം മണി

തിരുവനന്തപുരം: കേരളത്തില്‍ പവര്‍കട്ട് ഒഴിവാക്കാനുള്ള വേണ്ട നടപടികള്‍ ഉടന്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് വൈദ്യുത മന്ത്രി എം എം മണി. 380 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് നിലവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌. കേന്ദ്ര പൂളില്‍ നിന്ന് കേരളത്തിന് ലഭിക്കേണ്ട വൈദ്യുതി പൂര്‍ണമായും ലഭിക്കുന്നില്ലെന്നും എം എം മണി വ്യക്തമാക്കി.

അതേസമയം ഉപഭോക്താക്കള്‍ക്ക് ഇരുട്ടടി നല്‍കുന്നതാണ് സര്‍ചാര്‍ജുകളെന്ന് വൈദ്യുതി ബോര്‍ഡ് പറഞ്ഞു. കെ എസ് ഇ ബി ഇന്ധന സര്‍ചാര്‍ജായി യൂണിറ്റിന് 15 പൈസ അധിക നിരക്ക് ഈടാക്കിത്തുടങ്ങി. ഉപഭോക്താക്കള്‍ തങ്ങളുടെ പുതിയ ബില്ലില്‍ സര്‍ചാര്‍ജ് നിരക്ക് കൂടി വന്നതോടെയാണ് ഇത് അറിയുന്നത്. കെ എസ് ഇ ബി ഓഫീസിലുള്ളവര്‍ ഇതിന് മറുപടി നല്‍കേണ്ട അവസ്ഥയിലാണ് ഇപ്പോള്‍. വലിയ പ്രതിഷേധമാണ് അധിക നിരക്ക് ഈടാക്കുന്നതിന് ഉപഭോക്താക്കള്‍ക്കിടയില്‍ നിന്ന് ഉയര്‍ന്ന് വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *