കര്‍മ്മനിരതനായി മുഖ്യമന്ത്രി ഓഫീസില്‍

തിരുവനന്തപുരം: അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം ഇന്ന് പുലര്‍ച്ചെ 3:30 ന് തിരുവനന്തപുരത്ത് മടങ്ങിയെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ 9.30ന് സെക്രട്ടേറിയറ്റിലെത്തി.

മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷം പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്കുള്ള സംഭാവനകളും മുഖ്യമന്ത്രി സ്വീകരിച്ചു. കൂടാതെ, നാളെ ഡല്‍ഹിയില്‍ നടക്കുന്ന സി.പി.എം പോളിറ്റ്ബ്യൂറോ യോഗത്തിലും മുഖ്യമന്ത്രി പങ്കെടുക്കു൦.

അതേസമയം, പ്രളയക്കെടുതിയില്‍ നിന്ന് കര കയറാന്‍ കേന്ദ്രസഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയെ കാണാന്‍ സമയം തേടിയിരിക്കുകയാണ്. ഈ മാസം 26നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാന്‍ സമയം തേടിയത്.

എന്നാല്‍, കേന്ദ്ര സംഘം സംസ്ഥാനത്ത് പ്രളയക്കെടുതികള്‍ വിലയിരുത്തുകയാണ്. ഈ സംഘവുമായി നാളെ മുഖ്യമന്ത്രിയും റവന്യുമന്ത്രിയും ചര്‍ച്ച നടത്തും.

Leave a Reply

Your email address will not be published. Required fields are marked *