കോലാപൂര്‍: ഉയര്‍ന്ന ജാതിക്കാരിയായ പെണ്‍കുട്ടിയ്ക്ക് മിഠായി നല്‍കിയ താഴ്ന്നജാതിയില്‍പ്പെട്ട 13 വയസുകാരനെ മര്‍ദിച്ച് അവശനാക്കി പൊതുവഴിയിലൂടെ നടത്തിച്ചു. മഹാരാഷ്ട്രയിലെ കോലാപൂരിലാണ് സംഭവം.
ഇരുവരുടെയും കുടുംബങ്ങള്‍ തമ്മില്‍ നേരത്തേ പരിചയമുള്ളവരാണ്. ഒരു മാസം മുന്പ് പട്ടികജാതിക്കാരനായ ആണ്‍കുട്ടി പെണ്‍കുട്ടിയുടെ കൈയില്‍ പിടിക്കുകയും മിഠായി നല്‍കുകയും ചെയ്തു എന്നാല്‍ പെണ്‍കുട്ടി വീട്ടിലെത്തി ഇക്കാര്യം മാതാപിതാക്കളോട് പറഞ്ഞതോടെ ഇരു കുടുംബങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടാകുകയായിരുന്നു.
കഴിഞ്ഞദിവസം സംഭവമറിഞ്ഞെത്തിയ പെണ്‍കുട്ടിയുടെ അമ്മാവനും ബന്ധുക്കളുമാണ് 13കാരനെ മര്‍ദിക്കുകയും വഴിയിലൂടെ നഗ്നനാക്കി നടത്തുകയും ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. സ്ഥലത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
