കോഴിക്കോടിന്റെ തനത് സംസാര ശൈലിയിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ കയറി കൂടിയ താരമാണ് സുരഭി ലക്ഷ്മി. സുരഭിയെ പ്രേക്ഷകരില്‍ കൂടുതല്‍ ഹിറ്റാക്കിയത് എംഐടി മൂസ എന്ന പ്രോഗ്രാമയിരുന്നു. കോമഡി മാത്രമല്ല തനിയ്ക്ക് എല്ലാം കഥാപാത്രങ്ങളും ചേരുമെന്ന് 2016 ല്‍ പുറത്തിറങ്ങിയ മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെ നടി തെളിയിച്ചു. ഈ ചിത്രത്തിന് ദേശീയ അവാര്‍ഡ് വരെ ലഭിച്ചിരുന്നു.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് സുരഭി ലക്ഷ്മിയുടെ ഫേസ്ബുക്ക് ലൈവാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പുളള സ്കൂള്‍ പഠനകാലത്തെ ഓര്‍മകള്‍ പൊടിത്തട്ടിയെടുക്കുകയാണ് താരം. പഴയ പുസ്തകങ്ങളുടെ കൂട്ടത്തില്‍ നിന്ന് ലഭിച്ച് പരീക്ഷ പേപ്പറുകളാണ് പ്രേക്ഷകരുമായിപങ്കുവെയ്ക്കുന്നത്. തനിയ്ക്ക് പത്താം ക്ലാസില്‍ കണക്കിന് ലഭിച്ച റെക്കോര്‍ഡ് മാര്‍ക്കും താരം ഫേസ്ബുക്ക് ലൈവിലൂടെ പങ്കുവെയ്ക്കുന്നുണ്ട്.
കണക്ക്, ഇംഗ്ലീഷ്, ഹിന്ദി, ബയോളജി എന്നിങ്ങനെ എല്ലാ വിഷയങ്ങളുടെ മാര്‍ക്കും സുരഭി വിശകലനം ചെ്യുന്നുണ്ട്. കൂടാതെ പത്താം ക്ലാസില്‍ കണക്കിന് ലഭിച്ച് മാര്‍ക്കും താരം വെളിപ്പെടുത്തിയിട്ടുണ്ട്. ഉത്തര കടലാസ് ഉയര്‍ത്തി പിടിച്ചുകൊണ്ടായിരുന്നു താരം അത് പൊട്ടിച്ചത്. 50 ന് 13 മാര്‍ക്കാണ് ഉത്തര കടലാസില്‍ ലഭിച്ചിരുന്നത്. ഇതേ മാര്‍ക്ക് തന്നെയായിരുന്നു തനിയ്ക്ക് എസ്‌എസ്‌എല്‍സിയ്ക്ക് ലഭിച്ചിരുന്നത്.13 ഉം , 12 മാര്‍ക്ക് വാങ്ങി എങ്ങനേയോ രക്ഷപ്പെട്ടു പോയെന്നും സുരഭി പറഞ്ഞു.ഹിന്ദിയ്ക്ക് താന്‍ അത്ര മോശക്കാരിയല്ലായിരുന്നെന്നും ഫേസ്ബുക്ക് ലൈവില്‍ താരം പറയുന്നുണ്ട്. 32 മാര്‍ക്കാണ് ലഭിച്ചത്. എന്നാല്‍ കയ്യക്ഷരം കുറച്ചൂടി നന്നാക്കാമായിരുന്നെന്നും താരം പറയുന്നുണ്ട്.
