ബുര്‍ക്കിനോ ഫാസോയില്‍ ഇന്ത്യക്കാരനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി

ഉഗാദുഗൌ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനോ ഫാസോയില്‍ ഇന്ത്യക്കാരനുള്‍പ്പെടെ മൂന്നുപേരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി. ഡജ്ബോ നഗരത്തിലെ ഇനാറ്റ ഖനിയിലെ തൊഴിലാളികളെയാണ് ഭീകരര്‍ തട്ടിക്കൊണ്ടുപോയതെന്ന് അധികൃതര്‍ അറിയിച്ചു.

ഇന്ത്യക്കാരനുപുറമേ പ്രദേശവാസിയായ ഒരാളെയും ദക്ഷിണാഫ്രിക്കന്‍ സ്വദേശിയെയുമാണ് തട്ടിക്കൊണ്ടുപോയത്. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ബുര്‍ക്കിനോ ഫാസോയില്‍ നിരന്തരം വിദേശ തൊഴിലാളികള്‍ക്കു നേരെ ഭീകരാക്രമണ ശ്രമമുണ്ടാകാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *