ക്യാമറ വെച്ചത് പുലികളെ കണ്ടെത്താന്‍ ; പതിഞ്ഞത് വേട്ടക്കാര്‍

മലപ്പുറം: പുലികളുടെ കണക്കെടുപ്പിനായി സ്ഥാപിച്ച ക്യാമറയില്‍ പതിഞ്ഞത് വേട്ടക്കാരുടെ ചിത്രം. കേരള-തമിഴ് നാട് അതിര്‍ത്തി വനത്തില്‍ നാടുകാണിയില്‍ സ്ഥാപിച്ച ക്യാമറയിലാണ് വേട്ടക്കാരുടെ ചിത്രം പതിഞ്ഞത്. തോക്കുമായി കടന്നുപോവുന്ന വേട്ടക്കാരുടെ ചിത്രമാണ് ക്യാമറയില്‍ പതിഞ്ഞത്.

118 സ്ഥലങ്ങളിലായി 236 ക്യാമറകളാണ് സ്ഥാപിച്ചത്. ഇതില്‍ ഗൂഡല്ലൂര്‍ വനമേഖലയില്‍ സ്ഥാപിച്ച മൂന്നു ക്യാമറകള്‍ മോഷണം പോയിരുന്നു. ചിത്രങ്ങള്‍ വനംവകുപ്പ് പൊലിസിന് കൈമാറി. പൊലീസ് അന്വേഷണം ആരംഭിച്ചു. ഒരുമാസം മുമ്ബ് സ്ഥാപിച്ച ക്യാമറകളിലെ ദൃശ്യങ്ങള്‍ പൊലിസ് പരിശോധിച്ച്‌ വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *