ഇന്ത്യയിലേക്ക് യുഎഇയില്‍ നിന്ന് മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നതിന് എയര്‍ ഇന്ത്യ , എയര്‍ ഇന്ത്യ എക്സ്പ്രസ് എന്നീ വിമാനക്കമ്ബനികള്‍ വര്‍ധിപ്പിച്ച നിരക്ക് പിന്‍വലിച്ചു.
യുഎഇ നയതന്ത്ര കാര്യാലയങ്ങളുടെ ഇടപെടലാണ് നിരക്കിളവ് പുനസ്ഥാപിക്കാന്‍ നിര്‍ബന്ധിതമാക്കിയത്. ദുബായില്‍ നിന്ന് കോഴിക്കോട്ടേക്ക് മൃതദേഹം തൂക്കി നോക്കി ഒരു കിലോക്ക് 31 ദിര്‍ഹമാണ് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും കഴിഞ്ഞ
ദിവസങ്ങളില്‍ ഈടാക്കിയിരുന്നത്.
അത് 17 ദിര്‍ഹമാക്കി. കുറച്ചു. മൃതദേഹം തൂക്കിനോക്കി നിശ്ചയിക്കുന്നത് പൂര്‍ണമായും ഒഴിവാക്കണമെന്നാണ് സാമൂഹികസംഘടനകള്‍ ആവശ്യപ്പെടുന്നുണ്ട്.
