മരണത്തില്‍ നിന്ന് ജീവിതത്തിലേയ്ക്ക് പിടിച്ചു കയറ്റിയ ജിനീഷിനെ അവസാനമായി കാണാന്‍ അവരെത്തി വാടക വീട്ടില്‍; കണ്ണീര്‍ കടലായി നാട്

ചെങ്ങന്നൂര്‍: പ്രളയ സമയത്ത് മരണത്തില്‍ നിന്നും ജീവിതത്തിലേയ്ക്ക് പിടിച്ചു കയറ്റിയ മത്സ്യതൊഴിലാളി ജിനേഷിനെ അവസാനമായി ഒരു നോക്കു കാണാന്‍ ഒടുവില്‍ അവരും എത്തി. കഴിഞ്ഞ ദിവസമാണ് ജിനേഷ് വാഹനാപകടത്തില്‍ മരിച്ചത്. പ്രളയ സമയത്ത് നിരവധി ജീവനുകളാണ് ജിനേഷിന്റെ കൈപിടിച്ച്‌ ജീവിതത്തിന്റെ കരയിലേയ്ക്ക് കയറിയത്.

പ്രളയമിറങ്ങി 45-ാം ദിനത്തിലാണ് ജിനീഷ് വാഹനാപകടത്തില്‍ മരിക്കുന്നത്. പൂന്തുറയിലെ ജിനീഷിന്റെ വാടക വീട്ടിലേയ്ക്കാണ് എല്ലാവരും എത്തിയത്. പ്രളയത്തില്‍ ചെങ്ങന്നൂരിലായിരുന്നു ജിനീഷ് ഉള്‍പ്പെട്ട കോസ്റ്റല്‍ വാരിയേഴ്‌സ് സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍.

വെള്ളപ്പൊക്കത്തില്‍ തുണയായ ജിനീഷ് ഉള്‍പ്പെടെയുള്ള സംഘത്തെ ആദരിക്കാന്‍ ചെങ്ങന്നൂര്‍ സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍ പതിന്നാലാം തിയതി ചടങ്ങ് സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ഇതിന് കാത്തു നില്‍ക്കാതെയാണ് ജിനേഷ് യാത്രയായത്. സംസ്‌കാരം പൂന്തുറ സെന്റ് തോമസ് പള്ളിയില്‍ നടത്തി. പ്രളയത്തില്‍ ആദ്യം തന്നെ പ്രതികരിച്ച മത്സ്യത്തൊഴിലാളികള്‍ കുടുങ്ങിക്കിടന്ന 65,000 പേരെയാണ് രക്ഷപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *