സ്റ്റേഡിയത്തില്‍ ടിക്കറ്റ് വില്‍പ്പന തുടങ്ങി, കൊച്ചിയിലെ ആദ്യ മത്സരത്തിനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്

കൊച്ചി മഞ്ഞക്കടലാവാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ സ്റ്റേഡിയം കൗണ്ടറില്‍ ടിക്കറ്റ് വില്‍പന തുടങ്ങി. ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പന നേരത്ത തുടങ്ങിയിരുന്നെങ്കിലും സ്റ്റേഡിയത്തിലെ ടിക്കറ്റ് വില്‍പന ഇന്ന് മുതലാണ് തുടങ്ങിയത്.

സ്റ്റേഡിയം കൗണ്ടറുകള്‍ക്ക് പുറമെ മുത്തൂറ്റ് ഫിന്‍കോര്‍പ്പിലും ടിക്കറ്റുകള്‍ വില്‍പ്പനക്ക് വെച്ചിട്ടുണ്ട്. മുത്തൂറ്റ് ഫിന്‍കോര്‍പിന്റെ കേരളത്തിലെ എല്ലാ ശാഖകളിലും കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങളുടെ ടിക്കറ്റുകള്‍ ലഭ്യമാണ്. ഇതിനു പുറമെ അടുത്തിടെ കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സ്പോണ്‍സറായ മൈ ജിയുടെ ഷോറൂമില്‍ വെച്ചും മത്സരങ്ങളുടെ ടിക്കറ്റുകള്‍ ലഭിക്കും.

ഒക്ടോബര്‍ 5ന് വെള്ളിയാഴ്ച മുംബൈ സിറ്റിയുമായാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരം. നേരത്തെ കൊല്‍ക്കത്തയില്‍ വെച്ച്‌ നടന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് എ.ടി.കെയെ പരാജയപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *