മാര്‍ച്ച്‌ നടത്തിയ കര്‍ഷകരെ തടഞ്ഞ സംഭവം; മോദിയെ വിമര്‍ശിച്ച്‌ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ബിജെപി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ ഡല്‍ഹിയിലേക്ക് മാര്‍ച്ച്‌ നടത്തിയ കര്‍ഷകരെ തടഞ്ഞ സംഭവത്തില്‍ മോദിയെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്.

കര്‍ഷകര്‍ക്ക് അവരുടെ പരാതികള്‍ ബോധിപ്പിക്കാനുള്ള അനുവാദം പോലും നല്‍കിയില്ലെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. ലോക അഹിംസ ദിനത്തില്‍, കര്‍ഷകരെ ക്രൂരമായി മര്‍ദ്ദിച്ചുകൊണ്ട് ബിജെപി ഗാന്ധി ജയന്തി ആഘോഷത്തിന് തുടക്കം കുറിച്ചെന്നും കര്‍ഷകര്‍ക്ക് ഇപ്പോള്‍ രാജ്യതലസ്ഥാനത്തേക്ക് എത്താന്‍ സാധിക്കുന്നില്ലെന്നും അവരുടെ ദുരവസ്ഥയെക്കുറിച്ച്‌ സംസാരിക്കാന്‍ സാധിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *