ബാലഭാസ്‌കറിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച്‌ എ.കെ.ബാലന്‍

തിരുവനന്തപുരം: സംഗീത പ്രതിഭ ബാലഭാസ്‌കറിന്റെ നിര്യാണത്തില്‍ അനുശോചിച്ച്‌ സാംസ്‌ക്കാരിക മന്ത്രി എ.കെ.ബാലന്‍. ചെറുപ്രായത്തില്‍ തന്നെ രാജ്യാന്തര പ്രശസ്തി നേടാന്‍ കഴിഞ്ഞ സംഗീത പ്രതിഭയായിരുന്നു ബാലഭാസ്‌കറെന്ന് മന്ത്രി പറഞ്ഞു.

ഫ്യൂഷന്‍ സംഗിത പരിപാടികളിലൂടെയും ആല്‍ബങ്ങളിലൂടെയും പിന്നീട് സിനിമയ്ക്കും സംഗീത സംവിധാനം നിര്‍വഹിച്ച്‌ ചെറുപ്രായത്തില്‍ തന്നെ ബാലഭാസ്‌കര്‍ സംഗീതലോകം കീഴടക്കിയെന്നും മന്ത്രി അനുസ്മരിച്ചു.

ശാസ്ത്രീയ സംഗീതത്തിലൂടെ ശുദ്ധസംഗീത ആസ്വാദകര്‍ക്കും അദ്ദേഹം പ്രിയങ്കരനായിരുന്നെന്നും ബാലയുടെ അപ്രതീക്ഷിത വേര്‍പാട് അത്യന്തം വേദനാജനകവും സംഗീത ലോകത്തിന് വലിയ നഷ്ടമാണെന്നും മന്ത്രി പറഞ്ഞു. .

Leave a Reply

Your email address will not be published. Required fields are marked *