എരുമേലി തന്റെ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന സ്ഥലമാണ്, അത് വഴി ഒരു സ്ത്രീയേയും ശബരിമലയിലേക്ക് കടത്തി വിടില്ല..! പിസി ജോര്‍ജ് എംഎല്‍എ

പത്തനംതിട്ട: എരുമേലി തന്റെ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന സ്ഥലമാണ് .അതുവഴി ഒരു സ്ത്രീയേയും ശബരിമലയിലേക്ക് കടത്തി വിടില്ലെന്ന് പിസി ജോര്‍ജ് എംഎല്‍എ വ്യക്തമാക്കി. മാത്രമല്ല സുപ്രീം കോടതി വിധിക്കിതിരെ റിവ്യൂ ഹര്‍ജി നല്‍കുമെന്നും അടുത്ത ചൊവ്വാഴ്ച എരുമേലിയില്‍ ഉപവസിക്കുമെന്നും പിസി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.എരുമേലി വഴിപന്തളം രാജകുടുംബം സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ.

അതേസമയം സ്ത്രീ പ്രവേശന വിഷയം ഉന്നയിച്ച്‌ സംസ്ഥാനത്തുടനീളം കഴിഞ്ഞ ദിവസം പ്രതിഷേധം നടന്നിരുന്നു. ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, എറണാകുളം പാലക്കാട് ജില്ലകളില്‍ റോഡ് ഉപരോധിച്ചു. പമ്ബയില്‍ ഭക്തര്‍ നാമജപ പ്രതിഷേധം സംഘടിപ്പിച്ചു. പാലക്കാട് മരുതറോഡില്‍ ഹിന്ദു പരിഷത് പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു. കോയമ്ബത്തൂര്‍ തൃശൂര്‍ പാതയില്‍ അര മണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു. കൊച്ചിയില്‍ പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിന് ഇടയാക്കി. ആലപ്പുഴയില്‍ റോഡുപരോധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

എന്നാല്‍ എല്ലാ തരത്തിലുള്ള ഉപരോധ പ്രവര്‍ത്തനങ്ങള്‍ക്കും തങ്ങള്‍ തയ്യാറാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞു. വനിതാ പോലീസുമായി ശബരിമലയിലേക്ക് പിണറായി സര്‍ക്കാര്‍ വന്നാല്‍ പ്രതിരോധിക്കുമെന്നും അന്തിമ വിധി വരും മുമ്ബ് ശബരിമലയില്‍ സ്ത്രീ പ്രവേശനം സാധ്യമാക്കാന്‍ സമ്മതിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *