കോ​ണ്‍​ഗ്ര​സു​മാ​യി സ​ഖ്യ​മി​ല്ലെ​ന്ന് മാ​യാ​വ​തി

ല​ക്നോ: കോ​ണ്‍​ഗ്ര​സു​മാ​യി സ​ഖ്യ​മി​ല്ലെ​ന്ന് ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി. രാ​ജ​സ്ഥാ​നി​ലും മ​ധ്യ​പ്ര​ദേ​ശി​ലും ന​ട​ക്കു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സു​മാ​യി കൈ​കോ​ര്‍​ക്കി​ല്ല. കോ​ണ്‍​ഗ്ര​സ് ബി​എ​സ്പി​യെ ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും അ​വ​ര്‍ വാര്‍ത്താസമ്മേളനത്തില്‍ ആ​രോ​പി​ച്ചു.

ബി​ജെ​പി​ക്കൊ​പ്പം കോ​ണ്‍​ഗ്ര​സും ക​ള്ള​ക്കേ​സി​ലൂ​ടെ ബി​എ​സ്പി​യെ ദ്രോ​ഹി​ച്ചു. ബി​ജെ​പി​യെ ഒ​റ്റ​യ്ക്ക് തോ​ല്‍​പ്പി​ക്കാ​മെ​ന്ന അ​ഹ​ങ്കാ​ര​മാ​ണ് കോ​ണ്‍​ഗ്ര​സി​ന്. ദി​ഗ് വി​ജ​യ് സിം​ഗ് ആ​ര്‍​എ​സ്‌എ​സ് ഏ​ജ​ന്‍റാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​ന് കോ​ണ്‍​ഗ്ര​സ് ബി​എ​സ്പി സ​ഖ്യം താ​ത്പ​ര്യ​മി​ല്ലെ​ന്നും മാ​യാ​വ​തി കു​റ്റ​പ്പെ​ടു​ത്തി. രാ​ജ​സ്ഥാ​നി​ല്‍ പ്ര​ദേ​ശി​ക പാ​ര്‍​ട്ടി​ക​ളു​മാ​യി സ​ഖ്യം രൂ​പീ​ക​രി​ച്ച്‌ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടും. കോ​ണ്‍​ഗ്ര​സി​ന് ബി​ജെ​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഉ​ദ്ദേ​ശ​മി​ല്ല. ബി​ജെ​പി​യു​മാ​യി സ​ഖ്യ​മു​ള്ള പാ​ര്‍​ട്ടി​ക​ളെ തോ​ല്‍​പ്പി​ക്കാ​നാ​ണ് കോ​ണ്‍​ഗ്ര​സ് ശ്ര​മ​മെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

കോ​ണ്‍​ഗ്ര​സും ബി​എ​സ്പി​യും ത​മ്മി​ല്‍ സ​ഖ്യം രൂ​പീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ​യും യു​പി​എ അ​ധ്യ​ക്ഷ സോ​ണി​യാ ഗാ​ന്ധി​യു​ടെ​യും തീ​രു​മാ​നം. എ​ന്നാ​ല്‍ മ​റ്റു ചി​ല കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ഇ​ത് അ​ട്ടി​മ​റി​ക്കു​ന്നു​വെ​ന്നും മാ​യാ​വ​തി കു​റ്റ​പ്പെ​ടു​ത്തി.

Leave a Reply

Your email address will not be published. Required fields are marked *