ഇസ്താംബൂള്‍: 13കാരിയെ ചുംബിച്ച 16കാരന് നാലരവര്‍ഷം തടവ് ശിക്ഷ. പ്രശ്നമായത് ചുംബന വീഡിയോ കൂട്ടുകാര്‍ ഷെയര്‍ ചെയ്തത്. തുര്‍ക്കിയിലാണ് സംഭവം. വീഡിയോ കാണാനിടയായ അധ്യാപകര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തില്‍ വാസ്തവമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ശിക്ഷ ലഭിച്ചത്. 15 വയസില്‍ താഴെയുള്ള കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തതിനാണ് ശിക്ഷ.
ക്ലാസ് മുറിയില്‍ വെച്ചുള്ള ചുംബനം വീഡിയോയിലാക്കിയതും ഷെയര്‍ ചെയ്തതും സഹപാഠികളാണ്. സംഭവത്തില്‍ സഹപാഠികളായ അഞ്ചുപേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നതും ഉപദ്രവിക്കുന്നതും തുര്‍ക്കിയില്‍ കഠിന ശിക്ഷ ലഭിക്കുന്ന കുറ്റമാണ്.
