കോണ്‍ഗ്രസ് വിശാല മനസോടെ കാര്യങ്ങള്‍ നിരീക്ഷിക്കണം; തുറന്നു പറഞ്ഞ് അഖിലേഷ് യാദവ്

ലക്‌നൗ: തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന ബിഎസ്പി അധ്യക്ഷ മായാവതിയുടെ പ്രഖ്യാപനത്തിനു പിന്നാലെ നയം വ്യക്തമാക്കി എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവും രംഗത്ത്.

കോണ്‍ഗ്രസ് വിശാല മനസോടെ കാര്യങ്ങള്‍ നിരീക്ഷിക്കണമെന്നാണ് അഖിലേഷ് യാദവ് പറഞ്ഞത്. ബിജെപി വിരുദ്ധ പാര്‍ട്ടികളെ ഒരുമിപ്പിക്കുന്നതിന് കോണ്‍ഗ്രസിനു സാധിക്കണമെന്നും അല്ലെങ്കില്‍ മറ്റു വഴികള്‍ ആലോചിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ബിജെപിക്കെതിരായുള്ള പോരാട്ടത്തില്‍ സമാന മനസ്‌കരായ എല്ലാ പാര്‍ട്ടികളെയും ഒരുമിപ്പിച്ചില്ലെങ്കില്‍ അവര്‍ വരുന്ന തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നും കോണ്‍ഗ്രസ് വിട്ടുവീഴ്ചയ്ക്കു തയ്യാറാകണമെന്നും അഖിലേഷ് യാദവ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *