ആലപ്പുഴയില്‍ പത്താം ക്ലാസുകാരനും കുഞ്ഞമ്മയും ഒളിച്ചോടി: ഇരുവരും മധുരയിലെന്ന് സൂചന

ചേര്‍ത്തല: ആലപ്പുഴ ചേര്‍ത്തലയില്‍ പത്താം ക്ലാസുകാരനും പൃതൃസഹോദരന്റെ ഭാര്യയേയും കാണാനില്ല. ഇരുവരും ഒളിച്ചോടിയെന്നാണ് പുറത്തുവരുന്ന വിവരം. മായിത്തറ സ്വദേശിയായ വിദ്യാര്‍ത്ഥിയേയും പിതാവിന്റെ സഹോദരന്റെ ഭാര്യയേയുമാണ് കാണാതായത്. 28കാരിയായ ഭാര്യ കടവന്ത്രയിലാണ് താമസിക്കുന്നത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ നിന്ന് ഇറങ്ങിയ വിദ്യാര്‍ത്ഥി കടവന്ത്രയില്‍ എത്തി യുവതിയെയും കൂട്ടി നാടുവിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വൈകുന്നേരം 3.30ന് പുന്നപ്രയിലെ ടവര്‍ പരിധിയില്‍ വച്ച്‌ ഇരുവരുടെയും മൊബൈല്‍ സ്വിച്ച്‌ ഓഫായിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

ഇരുവരും മധുരയിലെത്തിയെന്നാണ് പൊലീസിന് ലഭിച്ച അവസാനവിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണസംഘം മധുരയിലേക്ക് തിരിച്ചിട്ടുണ്ട്. തമ്ബാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ ശേഷമാണ് ഇരുവരും മധുരയിലേക്ക് ട്രെയിന്‍ കയറിയതെന്നാണ് കരുതുന്നത്. വിദ്യാര്‍ത്ഥിയെ കാണാതായ കേസ് മാരാരിക്കുളം പൊലീസും യുവതിയെക്കുറിച്ചുള്ള അന്വേഷണം കടവന്ത്ര പൊലീസുമാണ് അന്വേഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *