ഇനി ലൈസന്‍സ് പുതുക്കല്‍ വിരല്‍ തുമ്പില്‍

തിരുവനന്തപുരം : ഇനി ലൈസന്‍സ് പുതുക്കല്‍ വിരല്‍ തുമ്ബില്‍. ഇടനിലക്കാരില്ലാതെ ആര്‍ടിഒ ഓഫിസിന്റെ നീണ്ട ക്യൂ നില്‍ക്കാതെ ഇനി നമുക്ക് സ്വയം തന്നെ ലൈസന്‍സ് പുതുക്കാവുന്ന പദ്ധതിയുമായാണ് മോട്ടര്‍ വാഹന വകുപ്പ് എത്തിയിരിക്കുന്നത്.

മോട്ടര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ലൈസന്‍സ് പുതുക്കല്‍ ഉള്‍പ്പെടെയുള്ള ഒട്ടനവധി സേവനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ ഫാസ്റ്റ് ട്രാക്ക് സംവിധാനത്തിലൂടെ അപേക്ഷ സമര്‍പ്പിക്കുന്ന ദിവസം തന്നെ അതു തീര്‍പ്പാക്കി രേഖകള്‍ അപേക്ഷകനു നേരിട്ടു നല്‍കുന്ന സേവനങ്ങളും മോട്ടര്‍ വാഹന വകുപ്പ് ലഭ്യമാക്കിയിരിക്കുന്നത്. www.keralamvd.gov.in എന്ന വെബ്സൈറ്റിലൂടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്താവുന്നതാണ്. .

Leave a Reply

Your email address will not be published. Required fields are marked *