തിരുവനന്തപുരം: ശ്രീ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ കണ്ട് പ്രതിപക്ഷ നേതാവിന്റെ മനോനില തെറ്റിയ ലക്ഷണമാണെന്ന് മന്ത്രി എം എം മണി. ഫേസ്ബുക്കിലൂടെയാണ് മന്ത്രിയുടെ പ്രതികരണം. മനോനില തെറ്റിയ പ്രതിപക്ഷനേതാവ് ഇപ്പോള്‍ മദ്യത്തിന്റെ പേര് പറഞ്ഞും, ശബരിമല വിഷയത്തിലുണ്ടായ സുപ്രീം കോടതി വിധി മറച്ചുവച്ചും, പിച്ചും പേയും പറയുന്നതു പോലെയാണ് പ്രതികരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കേരളത്തിലെ സമസ്ത മേഖലകളിലും വികസന, ക്ഷേമ പദ്ധതികള്‍ നടപ്പാക്കി, ജനസ്വാധീനം വര്‍ദ്ധിപ്പിച്ച്, രാജ്യത്തെ ഒന്നാം നമ്ബര്‍ സംസ്ഥാനമായി മുന്നേറുന്ന ശ്രീ. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ കണ്ട് മനോനില തെറ്റിയ പ്രതിപക്ഷനേതാവ് ഇപ്പോള്‍ മദ്യത്തിന്റെ പേര് പറഞ്ഞും, ശബരിമല വിഷയത്തിലുണ്ടായ സുപ്രീം കോടതി വിധി മറച്ചുവച്ചും, പിച്ചും പേയും പറയുന്നതു പോലെയാണ് പ്രതികരിക്കുന്നത്. ഏത് വിഷയത്തിലും “കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം” എന്ന അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനങ്ങളില്‍ കാണുന്നത് സമനില തെറ്റിയതിന്റെ ലക്ഷണമാണ്. ഇത് പരിഹാസ്യവുമാണ്.
