ശ​ബ​രി​മ​ല: ത​ന്ത്രി കു​ടും​ബ​ത്തെ സ​ര്‍​ക്കാ​ര്‍ ച​ര്‍​ച്ച​യ്ക്ക് വി​ളി​ച്ചു

ശ​ബ​രി​മ​ല​യി​ല്‍ സ്ത്രീ ​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ത​ന്ത്രി കു​ടും​ബ​ത്തെ സ​ര്‍​ക്കാ​ര്‍ ച​ര്‍​ച്ച​യ്ക്ക് വി​ളി​ച്ചു. ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നും തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് എ.​പ​ത്മ​കു​മാ​റും ത​ന്ത്രി​മാ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തും. ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​തി​നി​ധി​ക​ളും ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ക്കും.

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ ക്ഷേ​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രു​മാ​യി സ​മ​വാ​യ ച​ര്‍​ച്ച ന​ട​ത്ത​ണ​മെ​ന്ന സി​പി​എം നി​ര്‍​ദേ​ശ​ത്തി​നു പി​ന്നാ​ലെ​യാ​ണ് കൂ​ടി​ക്കാ​ഴ്ച. ത​ന്ത്രി​മാ​രാ​യ താ​ഴ​മ​ണ്‍ മ​ഠ​ത്തി​ലെ ക​ണ്ഠ​ര് രാ​ജീ​വ​ര്, ക​ണ്ഠ​ര് മോ​ഹ​ന​ര്, ക​ണ്ഠ​ര് മ​ഹേ​ഷ് മോ​ഹ​ന​ര് എ​ന്നി​വ​രോ​ടാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ച​ര്‍​ച്ച​ക്കെ​ത്താ​ന്‍ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ നി​ര്‍​ദ്ദേ​ശി​ച്ച​ത്. സു​പ്രീം​കോ​ട​തി​വി​ധി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് ശ​ബ​രി​മ​ല ക്ഷേ​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തി ആ​വ​ശ്യ​മാ​യ തീ​രു​മാ​ന​ങ്ങ​ള്‍ എ​ടു​ക്ക​ണ​മെ​ന്നും സ​ര്‍​ക്കാ​രി​നോ​ടു സി​പി​എം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *