ലോക്സഭാ തിരഞ്ഞെടുപ്പ്: മോദി മത്സരിക്കുന്നത് ഒ‍ഡിഷയില്‍ നിന്ന്!! പുരിയില്‍ മോദിയെ കാത്തിരിക്കുന്നത്

ഭുവനേശ്വര്‍: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ചര്‍ച്ചകള്‍ നടക്കവേ മോദിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി ചര്‍ച്ചകള്‍. പ്രധാനമന്ത്രി നരേന്ദ്രമോദി ഒഡീഷയിലെ പുരിയില്‍ നിന്ന് മത്സരിക്കണമെന്നാണ് സംസ്ഥാനത്തെ പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവശ്യം. സംസ്ഥാനത്തെ പുരിയില്‍ നിന്ന് മോദി മത്സരിക്കണമെന്ന ആവശ്യം ഉന്നയിച്ച്‌ രംഗത്തെത്തിയത് ബിജെപിയുടെ ഒഡിഷ യൂണിറ്റിലെ പാര്‍ട്ടി നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരുമാണ്.

ബിജെപി ഒഡിഷ സ്റ്റേറ്റ് പ്രസിഡന്റ് ബസന്ത് പാണ്ഡെ ഈ ആവശ്യം പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ പുരിയില്‍ നിന്നുള്ള ബിജെപി പ്രതിനിധി പിനാകി മിശ്രയാണ്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പുരിയില്‍ നിന്ന് മത്സരിക്കണം. എന്നാല്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ബിജെപിയുടെ പാര്‍ലമെന്ററി ബോര്‍ഡാണെന്നും പാണ്ഡെ കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി നരേന്ദ്രമോദി പുരിയില്‍ നിന്ന് മത്സരിക്കുന്നത് സംസ്ഥാനത്ത് പാര്‍ട്ടിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിന് സഹായിക്കുമെന്നാണ് നേതാക്കളുടെ വാദം. ബിജു ജനതാദളിന് സ്വാധീനമുള്ള തീര പ്രദേശമാണ് പുരി. നിയമസഭാ തിരഞ്ഞെടുപ്പില്‍ 147ല്‍ 120 സീറ്റുകളും ബിജെപിക്ക് ലഭിക്കുമെന്നും പാണ്ഡെ അവകാശപ്പെടുന്നു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനും ഒഡിഷ മികച്ച രീതിയില്‍ സാക്ഷ്യംവഹിക്കുമെന്നും നേതാവ് അവകാശപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *