ന്യൂഡല്‍ഹി: ശബരിമലയില്‍ ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിക്കെതിരെ ആദ്യത്തെ പുനപരിശോധന ഹര്‍ജി സമര്‍പ്പിച്ചു. ദേശീയ അയ്യപ്പ ഭക്തജന വനിതാ കൂട്ടായ്മയാണ് ഹര്‍ജി നല്‍കിയത്. മറ്റ് ഹൈന്ദവ സംഘടനകളും ഇന്ന് ഹര്‍ജി സമര്‍പ്പിക്കുമെന്നാണ് വിവരം.
