കോഴിക്കോട്: സിപിഐഎം അക്രമത്തില്‍ പ്രതിഷേധിച്ച് വടകരയില്‍ ബിജെപി നടത്തുന്ന ഹര്‍ത്താല്‍ പുരോഗമിക്കുന്നു. രാവിലെ ആറുമണിമുതല്‍ വൈകുന്നേരം ആറുമണിവരെയാണ് ഹര്‍ത്താല്‍. കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.
അതേസമയം ഇന്നലെ രാത്രിയും ഇവിടെ വീടുകള്‍ക്ക് നേരെ അക്രമം നടന്നിരുന്നു. സിപിഐഎം ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗം പിപി ചന്ദ്രശേഖരന്റെ വീടിനു നേരെയാണ് അക്രമം നടന്നത്. ബോംബേറില്‍ വീടിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ബിജെപി പ്രവര്‍ത്തകന്റെ വീടിനു നേരെയും അക്രമം ഉണ്ടായി. അക്രമികള്‍ വീടിന്റെ ജനല്‍ചില്ലുകള്‍ എറിഞ്ഞ് തകര്‍ത്തു.
