തീര്‍ത്ഥാടകര്‍ക്ക് എന്തൊക്കെ സൗകര്യം ചെയ്തുവെന്ന് ഹൈക്കോടതി; കെ എസ് ആര്‍ ടി സിയുടെ വിശദീകരണം ആവശ്യപ്പെട്ടു

കൊച്ചി: ശബരിമല തീര്‍ത്ഥാടകാരില്‍ നിന്നും അമിതമായി ചാര്‍ജ് ചുമത്തിയെന്നാരോപിച്ച്‌ ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി കെ എസ് ആര്‍ ടി സി തീര്‍ത്ഥാടകര്‍ക്കായി എന്തൊക്കെ സൗകര്യമാണ് ഒരുക്കിയിട്ടുള്ളതെന്ന് ചോദ്യം ഉന്നയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കെ എസ് ആര്‍ ടി സി വിശദീകരണം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

പമ്ബ നിലയ്ക്കല്‍ ചെയിന്‍ സര്‍വീസിനു 500 ബസുകള്‍ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു ഇതേ തുടര്‍ന്ന് പാര്‍ക്ക്‌ ചെയ്യാനുള്ള അടിസ്ഥാന സൗകര്യം ഉണ്ടോയെന്ന് സര്‍ക്കാരും കെഎസ്‌ആര്‍ടിസിയും വിശദീകരണം നല്കണമെന്നായിരുന്നു കോടതിയുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *