ശബരിമല വിഷയത്തെ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് സിപിഐ

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തെ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എന്നാല്‍, ആരൊക്കെ ശ്രമിച്ചാലും ഇത് വൈകാരിക പ്രശ്നമാക്കി മാറ്റാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തില്‍ സര്‍ക്കാര്‍ നിയമപരമായി തന്നെ മുന്നോട്ട് പോകുമെന്നു പറഞ്ഞ കാനം മലയാളികളുടെ മതനിരപേക്ഷ മനസിനെ തകര്‍ക്കാന്‍ ആരു വിചാരിച്ചാലും സാധിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *