എം.ജെ. അക്ബറിനെതിരായ ആരോപണങ്ങള്‍ അമിത് ഷാ വിലയിരുത്തി

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി എം.​ജെ.​അ​ക്ബ​റി​നെ​തി​രെ ഉയര്‍ന്ന മീ ടൂ വെളിപ്പെടുത്തലുകള്‍ സംബന്ധിച്ച വിവാദം സംബന്ധിച്ച സാഹചര്യം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വിലയിരുത്തി. ഇതേക്കുറിച്ച്‌ അമിത് ഷാ മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച ചെയ്തു. എന്നാല്‍ ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പാര്‍ട്ടി വൃത്തങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

“മീ ടൂ’ കാമ്ബെയിന്‍റെ ഭാഗമായി ലൈ​വ്മി​ന്‍റ് നാ​ഷ​ണ​ല്‍ ഫീ​ച്ചേ​ഴ്സ് എ​ഡി​റ്റ​ര്‍ പ്രി​യ ര​മ​ണി​യാ​ണ് മു​ന്‍ എ​ഡി​റ്റ​റും കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ അ​ക്ബ​റി​നെ​തി​രേ ആദ്യമായി ആ​രോ​പ​ണം ഉന്ന​യി​ച്ച​ത്. മു​ന്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നാ​യ അ​ക്ബ​ര്‍ വ​നി​താ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രെ ത​ന്‍റെ ഹോ​ട്ട​ല്‍ മു​റി​യിലേ​ക്ക് അ​ഭി​മു​ഖ​ത്തി​നാ​യി വി​ളി​ച്ചു​വ​രു​ത്തി​യെ​ന്നും മോ​ശ​മാ​യ രീ​തി​യി​ല്‍ പെ​രു​മാ​റി​യെ​ന്നു​മാ​യിരുന്നു ആരോപണം. ഏഷ്യന്‍ഏജ് മുന്‍ മാധ്യമപ്രവര്‍ത്തകയാണ് ഏറ്റവുമൊടുവില്‍ അക്ബറിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ഇതിനു പിന്നാലെ മറ്റ് പലരും അക്ബറിനെതിരെ രംഗത്ത് വന്നിരുന്നു. അ​ക്ബ​ര്‍ ഇ​പ്പോ​ള്‍ നൈ​ജീ​രി​യ​യി​ലാ​ണെ​ന്നാ​ണു ക​രു​ത​പ്പെ​ടു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച്‌ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഔദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Leave a Reply

Your email address will not be published. Required fields are marked *