കെ എച്ച് ആര്‍ എ ഭവന്‍ നാടിന് സമര്‍പ്പിച്ചു

മലപ്പുറം: കേരള ഹോട്ടല്‍ ആന്റ് റസ്റ്ററന്റ് അസോസിയേഷന്‍ ജില്ലാ ആസ്ഥാനമായ കെ എച്ച് ആര്‍ എ ഭവന്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. ചെറുകിട വ്യവസായ പദ്ധതികളിലുള്‍പ്പെടുത്തിയ ഹോട്ടല്‍ വ്യവസായത്തില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഭാരവാഹികളുമായി ഉടന്‍ ചര്‍ച്ച ചെയ്യുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

01ചെറുകിട വ്യവസായത്തിന്റെ ആനുകൂല്യങ്ങള്‍ ഹോട്ടല്‍മേഖലയ്ക്കും ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ മന്ത്രി പാലോളി മുഹമ്മദുകുട്ടി ശശികുമാര്‍ സ്മാരക ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എം മൊയ്തീന്‍കുട്ടി ഹാജിയെ പാലോളി മുഹമ്മദുകുട്ടിയും ജനറല്‍ സെക്രട്ടറി ജയപാല്‍ പെരുമ്പാവൂരിനെ കെ ആര്‍ ബേക്കറി ഗ്രൂപ്പുടമ കെ ആര്‍ ബാലനും ആദരിച്ചു. കൂടുതല്‍ സ്‌പോണ്‍സര്‍ഷിപ്പ് കണ്ടെത്തിയ സജീര്‍ അരീക്കോടിനെയും ചടങ്ങില്‍ ആദരിച്ചു. സംസ്ഥാന പ്രസിഡന്റ് മൊയ്തീന്‍കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. സംഘടനയുടെ നേതൃത്വത്തില്‍ തുടങ്ങുന്ന വിശപ്പ് രഹിത മലപ്പുറം ജില്ല പദ്ധതി പഞ്ചായത്ത് തലത്തിലേക്ക് ഉടന്‍ വ്യാപിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

03ആഗോളവത്കരണ ഭാഗമായി ഭക്ഷ്യ-കാര്‍ഷികോല്‍പന്നങ്ങള്‍ ഇങ്ങോട്ട് കണ്ടെയ്‌നറില്‍ വരുന്ന സാഹചര്യം മാറ്റി ആധുനീക യന്ത്രങ്ങള്‍ ഉപയോഗിക്കുക വഴി മറ്റ് രാജ്യങ്ങളിലേക്ക് ഇവിടുത്തെ ഉല്പന്നങ്ങള്‍ കയറ്റുമതി ചെയ്യാനാവണം. കര്‍ഷകനെ സംരക്ഷിക്കാനുള്ള നടപടികള്‍ സംഘടനയുടെ ഭാഗത്തു നിന്നുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി ജി ജയപാല്‍ മുഖ്യപ്രഭാഷണം നടത്തി. വ്യാപാരമേഖലയ്ക്ക് ഹാനികരമായ കേന്ദ്ര സംസ്ഥാന നയങ്ങള്‍ മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അന്താരാഷ്ട്ര 04തലത്തില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞെങ്കിലും പാചക വാതക വില അടിക്കടി വര്‍ധിപ്പിക്കുകയാണ് ഓയില്‍ കമ്പനികള്‍. ജില്ലാ സെക്രട്ടറി എ ഷൗക്കത്തലി, നഗരസഭാധ്യക്ഷ സി എച്ച് ജമീലടീച്ചര്‍, ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് നിര്‍മ്മല കുട്ടികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

05

Leave a Reply

Your email address will not be published. Required fields are marked *