പൊലീസ് ഒപ്പമുണ്ട്, ഉച്ചയ്‌ക്ക് ശബരിമല കയറും: പ്രതിഷേധം വകവയ്‌ക്കാതെ മലകയറാനൊരുങ്ങി ലിബി

പത്തനംതിട്ട: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമല ദര്‍ശനത്തിനെത്തവെ നാട്ടുകാര്‍ തടഞ്ഞെങ്കിലും കടുത്ത ആത്മവിശ്വാസത്തിലാണ് ചേര്‍ത്തല സ്വദേശിനി ലിബി.സി.എസ്. നമ്മള്‍ വിജയിക്കുക തന്നെ ചെയ്യും, പൊലീസ് ഒപ്പമുണ്ട്, ഉച്ചയോടെ ശബരിമലയിലെത്തുമെന്നാണ് ലിബി ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് നാട്ടുകാര്‍ ലിബിയെ തടഞ്ഞത്. ആള്‍ക്കൂട്ടം ഇവര്‍ക്ക് നേരെ തിരിഞ്ഞതിനെ തുടര്‍ന്ന് പൊലീസ് വലയത്തില്‍ ഇവരെ അവിടെ നിന്നും മാറ്റി. കോടതി വിധിയുടെ പശ്ചാത്തലത്തിലും മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചുമാണ് ശബരിമലയ്ക്ക് പോകുന്നതെന്ന് നേരത്തെ ലിബി പറഞ്ഞിരുന്നു.

ചേര്‍ത്തലയില്‍ നിന്ന് ഇന്ന് രാവിലെയാണ് ലിബി സിഎസും സംഘവും ശബരിമലയിലേക്ക് തിരിച്ചത്. യാത്രമധ്യേ ചിലര്‍ ഇവരെ തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ചങ്ങാനാശ്ശേരി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. തുടര്‍ന്ന് പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ എത്തിയ ലിബിയെ അവിടെ വച്ച്‌ യാത്രക്കാരും നാട്ടുകാരും തടയുകയായിരുന്നു. പ്രതിഷേധത്തിനിടെ വളരെ ബുദ്ധിമുട്ടിയാണ് യുവതിയെ പൊലീസ് അവിടെ നിന്നും മാറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *