ശബരിമലയ്ക്ക് പോകാന്‍ മാലയിട്ടു; യുവതിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു

കോഴിക്കോട്:  ശബരിമലയ്ക്ക് പോകാന്‍ മാലയിട്ടതിന്റെ പേരില്‍ യുവതിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി ആരോപണം. കോഴിക്കോട് സ്വകാര്യസ്ഥാപനത്തില്‍ സെയില്‍സ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന യുവതിക്കെതിരെയാണ് ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മാനേജ്‌മെന്റ് നടപടിയെടുത്തതെന്നാണ് അറിയാന്‍ കഴിയുന്നത്.

കഴിഞ്ഞ ദിവസമാണ് യുവതി കോഴിക്കോട്ടെ ഒരു ക്ഷേത്രത്തില്‍ വച്ച്‌ മലയ്ക്ക് പോകാന്‍ മാലയിട്ടത്. അക്കാര്യം അവര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. മാലയിട്ടതിനുശേഷം യുവതിക്ക് നേരെ ശക്തമായ സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. അതിനു പിന്നാലെയാണ് ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും യുവതിയെ പിരിച്ചുവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *