ശബരിമലയില്‍ പോലീസിന്റെ ആത്മസംയമനം ഭീരുത്വമായി കാണരുത്;കോടിയേരി

തിരുവനന്തപുരം: ശബരിമലയില്‍ പോലീസിന്റെ ആത്മസംയമനം ഭീരുത്വമായി കാണരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാനത്ത് നിലവില്‍ ബിജെപി- കോണ്‍ഗ്രസ് കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ഉള്ളതെന്നും കോടിയേരി പറഞ്ഞു.

അതേസമയം, ഈ സീസണില്‍ ശബരിമലയില്‍ യുവതികള്‍ക്ക് സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. പന്പയിലും നിലയ്ക്കലിലും ശുചിമുറിയും താമസ സൗകര്യവും ഏര്‍പ്പെടുത്തണമെന്ന് ദേവസ്വം മന്ത്രി നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *