നിലയ്ക്കല്‍: നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബുവിന്റെ നേതൃത്വത്തില്‍ അഞ്ച് പേരാണ് നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചുള്ള പ്രകടനം നടത്തിയത്. അയ്യപ്പ ഭക്തരുടെ വേഷത്തിലായതിനാല്‍ പ്രവര്‍ത്തകരെ തിരിച്ചറിയാന്‍ പൊലീസിനായില്ല. റോഡിലിരുന്ന് മുദ്രാവാക്യം വിളിച്ചപ്പോഴാണ് പൊലീസ് ഇക്കാര്യം ശ്രദ്ധിച്ചത്.
41 പ്രവര്‍ത്തകര്‍ നിരോധനാജ്ഞ ലംഘിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍ പിള്ള തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞ് അല്‍പസമയത്തിന് ശേഷമായിരുന്നു പ്രകടനം.
പമ്ബയിലും സന്നിധാനത്തുമൊക്കെ തങ്ങളുടെ പ്രവര്‍ത്തകര്‍ ഉണ്ടെന്നും ഇന്നും നാളെയും നിരോധനാജ്ഞ ലംഘിക്കുമെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. ശരണം വിളിച്ചു കൊണ്ടായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം. പൊലീസെത്തിയതോടെ പ്രവര്‍ത്തകര്‍ പ്രതിഷേധം ശക്തമാക്കി. പ്രതിഷേധക്കാര്‍ എണ്ണത്തില്‍ കുറവായതിനാല്‍ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല.
