ഇരുമുടി കെട്ടിന് പകരം കല്ലും കുറുവടിയും കൊണ്ട് വരുന്നവര്‍ ഞങ്ങളെ പേടിച്ചാല്‍ മതി: കേരളാ പൊലീസ്

ശബരിമല സംഘര്‍ഷത്തില്‍ പൊലീസിനെ കുറ്റം പറയുന്നവര്‍ക്ക് മറുപടിയുമായി കേരളാ പൊലീസ്. ഇരുമുടി കെട്ടിന് പകരം കല്ലും കുറുവടിയും കൊണ്ട് വരുന്നവര്‍ തങ്ങളെ പേടിച്ചാല്‍ മതിയെന്നും ഇവര്‍ ഞങ്ങളെ കുറിച്ച്‌ എന്ത് പറഞ്ഞാലും ‌നാടിന്റെ സമാധാനം കാത്ത് സൂക്ഷിക്കാന്‍ തങ്ങളെ കൊണ്ട് ചെയ്യാവുന്നതെല്ലാം ചെയ്തിരിക്കുമെന്നും തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

”നമ്മുടെ നാടിന്റെ സമാധാനന്തരീക്ഷം കാത്ത് സൂക്ഷിക്കേണ്ടത് പൊലീസിനോടൊപ്പം നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. ഗൂഢലക്ഷ്യങ്ങളോടെ സമൂഹമാദ്ധ്യമങ്ങള്‍ വഴിയും അല്ലാതെയും നടത്തുന്ന വ്യാജപ്രചാരണങ്ങള്‍ നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്. ലഹളയ്ക്കായുള്ള ആഹ്വാനങ്ങളും, വര്‍ഗീയത പരത്തുന്ന സാമൂഹ്യ മാദ്ധ്യമ പോസ്റ്റുകളും, വ്യാജ വാര്‍ത്തകളും പ്രചരിപ്പിക്കുന്നത് ശിക്ഷാര്‍ഹമാണ്. നമ്മുടെ നാടിന്റെ സമാധാനം കാത്തുസൂക്ഷിക്കുന്നതിനു ഒറ്റക്കെട്ടായി നമുക്ക് കാവലാളാകാം. വ്യാജ വാര്‍ത്തകളും സ്പര്‍ദ്ധ വളര്‍ത്തുന്ന പോസ്റ്റുകളും ഷെയര്‍ ചെയ്യാതിരിക്കുക”- കേരളാ പൊലീസ് ഫേസ്ബുക്കില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *